ക​ണ്ണൂ​ര്‍: കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സി​ല്‍ ചോ​ര്‍​ച്ച. ആ​ദ്യ സ​ര്‍​വീ​സി​ന് ശേ​ഷം ക​ണ്ണൂ​രി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​ന്‍ മ​ഴ​യ​ത്ത് ചോ​ര്‍​ന്നു.

മു​ക​ള്‍​വ​ശ​ത്തു​ള്ള വി​ള്ള​ലി​ലൂ​ടെ ട്രെ​യി​നി​ന്‍റെ അ​ക​ത്ത് വെ​ള്ളം വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ജീ​വ​ന​ക്കാ​ര്‍ ചോ​ര്‍​ച്ച​യ​ട​യ്ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി.

എ​ക്‌​സി​ക്യു​ട്ടീ​വ് കോ​ച്ചി​ലാ​ണ് വി​ള്ള​ല്‍ ക​ണ്ടെ​ത്തി​യ​ത്. ചെ​റി​യ ചോ​ര്‍​ച്ച​യാ​ണെ​ന്നും ഒ​രു ബോ​ഗി​ക്കു​ള്ളി​ല്‍ മാ​ത്ര​മാ​ണ് ചോ​ര്‍​ച്ച ക​ണ്ടെ​ത്തി​യ​തെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ചൊ​വ്വാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ആ​ദ്യ സ​ര്‍​വീ​സ് ആ​രം​ഭി​ച്ച വ​ന്ദേ​ഭാ​ര​ത്, ബു​ധ​നാ​ഴ്ച 2.30ന് ​കാ​സ​ര്‍​ഗോ​ട്ടു​നി​ന്ന് തി​രി​ച്ചു പു​റ​പ്പെ​ടേ​ണ്ട​താ​ണ്. ഇ​തി​ന് മു​മ്പ് വെ​ള്ളം നി​റ​യ്ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​വേ​ണ്ടി ക​ണ്ണൂ​രിൽ എ​ത്തി​ച്ച​പ്പോ​ഴാ​ണ് വി​ള്ള​ല്‍ ക​ണ്ടെ​ത്തി​യ​ത്.