സ്വർണ വില കൂടി
Wednesday, April 12, 2023 4:33 PM IST
കൊച്ചി: സ്വർണ വില വീണ്ടും കൂടി. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 5,620 രൂപയും പവന് 44,960 രൂപയുമായി.
ഏപ്രിൽ അഞ്ചിന് പവന് 45,000 രൂപ രേഖപ്പെടുത്തിയതാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. വരും ദിവസങ്ങളിൽ വില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.