കെപിസിസി സമ്പൂര്‍ണ നേതൃയോഗം ചൊവ്വാഴ്ച
Tuesday, April 4, 2023 9:16 AM IST
തിരുവനന്തപുരം: കെപിസിസിയുടെ സമ്പൂര്‍ണ നേതൃയോഗം ഇന്ന് ചേരും. 11 ന് രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ സ്വീകരണം ഒരുക്കുന്നത്, എഐസിസിയുടെയും കെപിസിസിയുടെയും സമരങ്ങള്‍, 138 ചാലഞ്ച് എന്നിവയാണ് അജന്‍ഡ.
എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പങ്കെടുക്കുന്ന യോഗത്തില്‍ പുനഃസംഘടന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും. കെപിസിസി സംഘടിപ്പിച്ച വൈക്കം സത്യഗ്രഹ നൂറാം വാര്‍ഷികാഘോഷ പരിപാടിയില്‍ കെ.മുരളീധരനെ പ്രസംഗിക്കാന്‍ അനുവദിച്ചില്ലെന്ന ആരോപണം യോഗത്തില്‍ വലിയ ചര്‍ച്ചയായേക്കും.
അതേസമയം പാര്‍ലമെന്റ് സമ്മേളനം തുടരുന്നതിനാല്‍ ഇന്നത്തെ നേതൃയോഗത്തില്‍ ഭൂരിഭാഗം എംപിമാരും പങ്കെടുത്തേക്കില്ല.