കാമുകിയെ കൊന്ന കേസ്: ഓസ്കാർ പിസ്റ്റോറിയസിന് പരോളില്ല
Saturday, April 1, 2023 11:28 AM IST
ജൊഹാനസ്ബർഗ്: കാമുകിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന ദക്ഷിണാഫ്രിക്കൻ പാരാലിമ്പിക്സ് താരം ഓസ്കർ പിസ്റ്റോറിയസിന്റെ പരോൾ അപേക്ഷ കോടതി തള്ളി. പരോൾ അനുവദിക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ തടങ്കൽ കാലയളവ് പിസ്റ്റോറിയസ് പൂർത്തിയാക്കിയിട്ടില്ലെന്ന് കറക്ഷണൽ സർവീസസ് വകുപ്പ് അറിയിച്ചു.
കാമുകി റീവ സ്റ്റീൻകാമ്പിനെ വധിച്ച കേസിൽ 2013 ഫെബ്രുവരിയിലാണ് അറസ്റ്റിലായത്. നീണ്ട വിചാരണക്കൊടുവിൽ 2017ൽ പിസ്റ്റോറിയസിന്റെ ശിക്ഷാ കാലാവധി കോടതി 13 വർഷത്തേക്കു നീട്ടിയിരുന്നു. പിസ്റ്റോറിയസിനെ തടവിലാക്കിയ തലസ്ഥാനത്തിന്റെ അടുത്തുള്ള ഒരു തിരുത്തൽ കേന്ദ്രത്തിലാണ് വെള്ളിയാഴ്ച പരോൾ ഹിയറിംഗ് നടന്നത്.
കൃത്രിമക്കാൽ ഉപയോഗിച്ച് ഒളിമ്പിക്സിൽ പങ്കെടുത്ത പിസ്റ്റോറിയസ് പാരാലിമ്പിക്സിൽ ആറ് സ്വർണം നേടിയിട്ടുണ്ട്.