സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം; സംസ്ഥാനതല ഉദ്ഘാടനം ഇന്നു കൊച്ചിയിൽ
Saturday, April 1, 2023 6:55 AM IST
കൊച്ചി: രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്ഷികാഘോഷംസംസ്ഥാനതല ഉദ്ഘാടനം ഇന്നു കൊച്ചി മറൈന്‍ഡ്രൈവ് മൈതാനിയില്‍ നടക്കും. വൈകുന്നേരം ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കും.
വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കൈവരിച്ച മികവും നേട്ടങ്ങളും അവതരിപ്പിക്കുന്ന ‘എന്റെ കേരളം 2023’ മെഗാ പ്രദര്‍ശന വിപണന-കലാമേളകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. ‘യുവതയുടെ കേരളം, കേരളം ഒന്നാമത്’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള മേള എട്ടുവരെ നീളും.
ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി കെ. രാജന് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിന്, കെ.കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, പി.രാജീവ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്, കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, എംഎല്‍എമാരായ രാമചന്ദ്രന് കടന്നപ്പള്ളി, കെ.ബി. ഗണേഷ്കുമാര്, കെ.പി. മോഹനന്, കോവൂര്‍ കുഞ്ഞുമോന് എന്നിവര്‍ പ്രസംഗിക്കും.