ക്രിമിനൽ തട്ടിപ്പുകൾ ഉപഭോക്തൃഫോറങ്ങൾ പരിശോധിക്കേണ്ട: സുപ്രീംകോടതി
Saturday, April 1, 2023 4:06 AM IST
ന്യൂഡൽഹി: ക്രിമിനൽ വഞ്ചന, തട്ടിപ്പ് കുറ്റങ്ങൾ ഉൾപ്പെടെയുള്ള കേസുകൾ ഉപഭോക്തൃ ഫോറങ്ങൾ പരിശോധിക്കേണ്ടെന്ന് സുപ്രീംകോടതി.
ദേശീയ ഉപഭോക്തൃ ഫോറത്തിന്റെ ഒരു വിധി റദ്ദാക്കിക്കൊണ്ടാണ് കഴിഞ്ഞദിവസം ജസ്റ്റീസുമാരായ അജയ് രസ്തോഗി, ബേല എം. ത്രിവേദി എന്നിവരുൾപ്പെട്ട ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ഉപഭോക്തൃ ഫോറത്തിന്റെ വിധിക്കെതിരേ യൂണിയൻ ബാങ്ക് ചെയർമാനാണ് സുപ്രീംകോടതിയെ സമീപിച്ചത്. തെറ്റായ അക്കൗണ്ടിലേക്കു പണം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടതായിരുന്നു കേസ്.