കാറ്റും മഴയും; ഡൽഹി വിമാനത്താവളത്തിലേക്കുള്ള 22 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
Thursday, March 30, 2023 10:22 PM IST
ന്യൂഡൽഹി: മോശമായ കാലാവസ്ഥയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിലേക്കുള്ള 22 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. കനത്ത മഴയെയും കാറ്റിനെയും തുടർന്നാണ് വിമാനങ്ങൾ വഴിതിരിച്ചു വിട്ടത്.
ലക്നോ, ജയ്പൂർ, ഡെറാഡൂൺ, അഹമ്മദാബാദ്, ചണ്ഡീഗഡ് തുടങ്ങിയ വിമാനത്താവളങ്ങളിലേക്കാണ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടത്. ലക്നോവിലേക്ക് 11 വിമാനങ്ങളും എട്ട് വിമാനങ്ങൾ ജയ്പുരിലേക്കും വഴിതിരിച്ചുവിട്ടു.