യുഎസ് ഹെലികോപ്റ്ററുകൾ പരിശീലനത്തിനിടെ തകർന്നു വീണു
Thursday, March 30, 2023 7:43 PM IST
വാഷിംഗ്ടൺ ഡിസി: യുഎസ് ഹെലികോപ്റ്ററുകൾ പരിശീലനത്തിനിടെ തകർന്നു വീണു. കെന്റക്കിയിൽ പരിശീലന ദൗത്യത്തിനിടെ യുഎസ് ആർമിയുടെ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളാണ് തകർന്നു വീണത്.
ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ക്രൂ അംഗങ്ങളുടെ അവസ്ഥയെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നുമില്ല. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ കെന്റക്കി ഗവർണർ ആൻഡി ബെഷിയർ സ്ഥിരീകരിച്ചു.