വിക്ടോറിയ കോളജ് സംഘർഷം: പോലീസ് കള്ളക്കേസുണ്ടാക്കിയെന്ന് എസ്എഫ്ഐ
സ്വന്തം ലേഖകൻ
Thursday, March 30, 2023 12:21 PM IST
പാലക്കാട്: പാലക്കാട് വിക്ടോറിയ കോളജിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ പ്രവർത്തകരെ കളളക്കേസിൽ കുടുക്കാൻ പോലീസ് ശ്രമിച്ചതായി എസ്എഫ്ഐ.
ഹോസ്റ്റലിലെ ആക്രമണവുമായി ബന്ധപ്പെട്ട് തങ്ങൾക്കെതിരായി നടത്തുന്ന കുപ്രചരണങ്ങളെ തളളിക്കളയണമെന്നും എസ്എഫ്ഐ നേതാക്കൾ പറഞ്ഞു.
ഒരു വിഭാഗം വിദ്യാർഥികൾ എംഡിഎംഎ അടക്കമുളള ലഹരി പദാർഥങ്ങൾ ഉപയോഗിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനമുണ്ടാക്കിയത്. ഇത് ചോദ്യം ചെയ്ത എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ അടക്കം മദ്യലഹരിയിൽ കൈയേറ്റം ചെയ്തുവെന്ന് എസ്എഫ്ഐ നേതാക്കൾ പറഞ്ഞു.
സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ ജില്ലാ സെക്രട്ടറി വിപിൻ ഉൾപ്പടെയുള്ളവർക്കെതിരേ പോലീസ് വധശ്രമത്തിന് കേസ് എടുത്തിരുന്നു.