ന്യൂ​ഡ​ൽ​ഹി: കൊ​ച്ചി​യി​ൽ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി പ​ൾ​സ​ർ സു​നി ജാ​മ്യം തേ​ടി സു​പ്രീം കോ​ട​തി​യി​ൽ. കേ​സി​ലെ വി​ചാ​ര​ണ ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​കാ​ന്‍ സാ​ധ്യ​ത​യി​ല്ലെ​ന്ന് കാ​ണി​ച്ചാ​ണ് ജാ​മ്യാപേക്ഷ നൽകിയത്.

ആ​റു വ​ർ​ഷ​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണെ​ന്നും ഈ ​കേ​സി​ൽ താ​ൻ മാ​ത്ര​മാ​ണ് വി​ചാ​ര​ണ ത​ട​വു​കാ​ര​നെ​ന്നും സു​നി ഹ​ർ​ജി​യി​ൽ സൂ​ചി​പ്പി​ക്കു​ന്നു.

വി​ചാ​ര​ണ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​യി​ല്ലെ​ങ്കി​ല്‍ ജാ​മ്യ​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ പ​ള്‍​സ​ര്‍ സു​നി​ക്ക് നേ​ര​ത്തെ സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു.