ത്രിരാഷ്ട്ര ഫുട്ബോൾ: കിർഗിസ്ഥാനെ വീഴ്ത്തി ഇന്ത്യക്ക് കിരീടം
Tuesday, March 28, 2023 9:20 PM IST
ഇംഫാൽ: ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യക്ക് കിരീടം. അവസാന മത്സരത്തിൽ കിർഗിസ്ഥാനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ ജേതാക്കളായത്.
സന്ദേശ് ജിങ്കാനും സുനിൽ ഛേത്രിയുമാണ് ഗോൾ നേടിയത്. ഫിഫ റാങ്കിംഗിൽ മുന്നിലുള്ള കിർഗിസ്ഥാനെ (94) ആദ്യ പകുതിയുടെ 34 ാം മിനിറ്റിൽ ഇന്ത്യ ഞെട്ടിച്ചു. ബ്രാന്റൻ ഫെർണാണ്ടസ് എടുത്ത ഫ്രീകിക്ക് വലയിലാക്കി ജിങ്കാനാണ് ലീഡ് ഒരുക്കിയത്.
കളി തീരാൻ മിനുറ്റുകൾ മാത്രം ബാക്കിനിൽക്കെ ഛേത്രി പെനാൽറ്റിയിലൂടെ ലീഡ് ഉയർത്തി. ആദ്യ മത്സരത്തിൽ ഇന്ത്യ 1–0ന് മ്യാൻമറിനെ തോൽപിച്ചിരുന്നു. കഴിഞ്ഞ മത്സരത്തിൽ കിർഗിസ്ഥാൻ- മ്യാൻമർ മത്സരം (1–1) സമനിലയിലായിരുന്നു.