ഇടമലയാർ: സ്കൂളിൽ കാട്ടാനയുടെ പരാക്രമം. എറണാകുളം ഇടമലയാർ യുപി സ്കൂളിലാണ് കാട്ടാന നാശനഷ്ടങ്ങൾ വരുത്തിയത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.

ശുചിമുറി, സ്റ്റാഫ് റൂം, വാട്ടർ ടാങ്ക്, ജനാലകൾ എന്നിവ കാട്ടാന തകർത്തു. സ്കൂൾ മുറ്റത്തെ പച്ചക്കറിത്തോട്ടം നശിപ്പിച്ച നിലയിലാണ്. അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.