ഭോ​ജ്പു​രി ന​ടി ആ​കാ​ൻ​ഷ ദു​ബെ മ​രി​ച്ച​നി​ല​യി​ൽ
ഭോ​ജ്പു​രി ന​ടി ആ​കാ​ൻ​ഷ ദു​ബെ മ​രി​ച്ച​നി​ല​യി​ൽ
Sunday, March 26, 2023 5:58 PM IST
വാ​രാ​ണ​സി: പ്ര​മു​ഖ ഭോ​ജ്പു​രി ന​ടി ആ​കാ​ൻ​ഷ ദു​ബെ​യെ (25) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വാ​രാ​ണ​സി സാ​രാ​നാ​ഥി​ലു​ള്ള ഹോ​ട്ട​ലി​ലെ മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

വാ​രാ​ണ​സി​യി​ൽ പു​തി​യ സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​ന് എ​ത്തി​യ​താ​യി​രു​ന്നു ആ​കാ​ൻ​ഷ. രാ​വി​ലെ മേ​ക്ക​പ്പ്മാ​ൻ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ല. ഇ​തോ​ടെ മേ​ക്ക​പ്പ്മാ​ൻ ഹോ​ട്ട​ലി​ലെ​ത്തി​യെ​ങ്കി​ലും റൂ​മി​ന്‍റെ വാ​തി​ൽ പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു.

മേ​ക്ക​പ്പ്മാ​നും ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രും വാ​തി​ലി​ൽ മു​ട്ടി വി​ളി​ച്ചെ​ങ്കി​ലും പ്ര​തി​ക​ര​ണം ല​ഭി​ക്കാ​താ​യ​പ്പോ​ൾ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി മു​റി തു​റ​ന്നു​പ​രി​ശോ​ധി​ച്ച​പ്പോ​ൾ ആ​കാ​ൻ​ഷ​യെ ഫാ​നി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.


മ​രി​ക്കു​ന്ന​തി​ന് നി​മി​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ന​ടി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ടു​ള്ള വീ​ഡി​യോ പ​ങ്കു​വ​ച്ചി​രു​ന്നു. പി​ന്നീ​ട​ത് നീ​ക്കു​ക​യും ചെ​യ്തു. ശ​നി​യാ​ഴ്ച രാ​ത്രി ഭോ​ജ്പു​രി ഗാ​ന​ത്തി​ൽ ക​ണ്ണാ​ടി​ക്ക് മു​ന്നി​ൽ ബെ​ല്ലി ഡാ​ൻ​സ് ചെ​യ്യു​ന്ന​തി​ന്‍റെ വീ​ഡി​യോ ആ​കാ​ൻ​ഷ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ വ​ങ്കു​വ​ച്ചി​രു​ന്നു.

പ​തി​നേ​ഴാം വ​യ​സി​ൽ മേ​രി ജം​ഗ് മേ​രാ ഫേ​സ്ലാ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ആ​കാം​ക്ഷ അ​ഭി​ന​യ​രം​ഗ​ത്ത് എ​ത്തു​ന്ന​ത്. ഭോ​ജ്പു​രി സി​നി​മ​യി​ൽ സ​ജീ​വ​മാ​ണ്. മു​ജ്സേ ഷാ​ദി ക​രോ​ഗി, വീ​രോ​ൻ കീ ​വീ​ർ, ഫൈ​റ്റ​ർ കിം​ഗ്, ക​സം പ​യ്ദാ ക​ർ​നാ കി ​തു​ട​ങ്ങി​യ​വ​യാ​ണ് ന​ടി​യു​ടെ പ്ര​ധാ​ന ചി​ത്ര​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<