സ്വിസ് ഓപ്പണ്‍: സായ്രാജ്-ചിരാഗ് സഖ്യത്തിന് കിരീടം
Sunday, March 26, 2023 5:18 PM IST
ബാസെൽ: സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിൾസിൽ ഇന്ത്യക്ക് കിരീടം. ഇന്ത്യയുടെ സാത്വിക് സായ്രാജ്-ചിരാഗ് ഷെട്ടി സഖ്യമാണ് കിരീടം ചൂടിയത്. ഫൈനലിൽ ചൈനയുടെ റെൻ സിയാംഗ് യു- താംഗ് ഗിയാംഗ് സഖ്യത്തെയാണ് ഇന്ത്യൻ ജോഡി പരാജയപ്പെടുത്തിയത്.
നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ജയം. സ്കോർ: 21-19, 24-22. ലോക ഒന്നാം നമ്പർ സഖ്യത്തെ 54 മിനിറ്റുകൾക്കുള്ളിൽ ഇന്ത്യൻ സഖ്യം വീഴ്ത്തി.