രാഹുൽ കാരണം കോൺഗ്രസ് നാണംകെട്ടു; പരിഹസിച്ച് കേന്ദ്രമന്ത്രി
വെബ് ഡെസ്ക്
Thursday, March 23, 2023 3:52 PM IST
ന്യൂഡൽഹി: മോദി സമുദായത്തെ അപമാനിച്ചെന്ന മാനനഷ്ടക്കേസിൽ രണ്ടുവർഷത്തെ തടവുശിക്ഷ ലഭിച്ച രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. രാഹുൽ ഗാന്ധി കാരണം കോൺഗ്രസ് പാർട്ടി നാണംകെടുകയാണെന്നാണ് കേന്ദ്രമന്ത്രിയുടെ പരിഹാസം.
രാഹുൽ ഗാന്ധി എന്ത് സംസാരിച്ചാലും അത് കോൺഗ്രസ് പാർട്ടിയെയും രാജ്യത്തെ മുഴുവനായും ബാധിക്കുന്നു. ചില കോൺഗ്രസ് എംപിമാർ പോലും ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ട്. രാഹുലിന്‍റെ മനോഭാവം കാരണം കോൺഗ്രസ് പിടിച്ചുനിൽക്കാൻ കഷ്ടപ്പെടുകയാണെന്നും റിജിജു പറഞ്ഞു.