കണ്ണൂർ സെൻട്രൽ ജയിലിൽ പരിശോധന; മൊബൈൽ ഫോണുകളും പെൻഡ്രൈവും പിടികൂടി
Thursday, March 23, 2023 3:52 PM IST
കണ്ണൂർ: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പരിശോധന. തടവുകാരില്‍ നിന്ന് മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവും പിടികൂടി. സ്മാര്‍ട്ട്ഫോണ്‍ അടക്കം മൂന്ന് ഫോണുകളാണ് പിടികൂടിയത്.
അഞ്ചാം ബ്ലോക്കിലെ തടവുകാരില്‍ നിന്നുമാണ് ഇത് പിടിച്ചെടുത്തത്. ചൊവ്വാഴ്ച രാത്രിയാണ് ജയില്‍ അധികൃതര്‍ പരിശോധന നടത്തിയത്. ജയില്‍ സുപ്രണ്ടിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു.