തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ലെ സം​ഘ​ര്‍​ഷ​ത്തി​ല്‍ പ്ര​തി​പ​ക്ഷ എം​എ​ല്‍​എ​മാ​ര്‍​ക്കെ​തി​രാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ സ​ര്‍​ക്കാ​രി​ന് തി​രി​ച്ച​ടി. വാ​ച്ച് ആ​ന്‍​ഡ് വാ​ര്‍​ഡ് അം​ഗ​ത്തി​ന്‍റെ കൈ​യ്ക്ക് പൊ​ട്ട​ലി​ല്ലെ​ന്നാ​ണ് മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ട്.

പൊ​ട്ട​ല്‍ ഉ​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് എം​എ​ല്‍​എ​മാ​ര്‍​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. പ​ത്ത് വ​ര്‍​ഷം വ​രെ ത​ട​വ് ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് ര​ണ്ട് വ​നി​താ അം​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ പ്ര​തി​പ​ക്ഷ​ത്തെ ഏ​ഴ് എം​എ​ല്‍​എ​മാ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

ഏ​ഴ് വ​കു​പ്പു​ക​ളാ​ണ് എം​എ​ല്‍​എ​മാ​ര്‍​ക്കെ​തി​രെ ചു​മ​ത്തി​യി​രു​ന്ന​ത്. ഇ​തി​ല്‍ മൂ​ന്നെ​ണ്ണം ജാ​മ്യ​മി​ല്ലാ​ത്ത വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​യി​രു​ന്നു. ഡോ​ക്ട​ര്‍​മാ​രു​മാ​യി സം​സാ​രി​ച്ച​ശേ​ഷം ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ള്‍ ഒ​ഴി​വാ​ക്കാ​നാ​ണ് പോ​ലീ​സ് ആ​ലോ​ചി​ക്കു​ന്ന​ത്.