ഹിന്‍ഡന്‍ബര്‍ഗിന്റെ അടുത്ത റിപ്പോര്‍ട്ട് ഉടന്‍; ആരെക്കുറിച്ചെന്ന് വ്യക്തമല്ല
Thursday, March 23, 2023 11:48 AM IST
ന്യൂഡല്‍ഹി: രാജ്യത്ത് വലിയ കോളിളക്കമുണ്ടാക്കിയ അദാനി ഗ്രൂപ്പിനെതിരായ റിപ്പോര്‍ട്ടിന് പിന്നാലെ അടുത്ത റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടുമെന്ന് യുഎസ് സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ്. ട്വിറ്ററിലൂടെയാണ് ഹിന്‍ഡന്‍ബര്‍ഗ് ഗ്രൂപ്പ് ഇക്കാര്യം അറിയിച്ചത്.
അതേസമയം പുതിയ റിപ്പോര്‍ട്ട് ആരെക്കുറിച്ചാണെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. അദാനി ഗ്രൂപ്പ് ഓഹരി വിലയില്‍ കൃത്രിമത്വം കാണിച്ച് തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചാണ് ഹിന്‍ഡന്‍ബര്‍ഗ് നേരത്തെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അദാനി ഗ്രൂപ്പ് റിപ്പോര്‍ട്ട് നിഷേധിച്ചെങ്കിലും ഓഹരി വിപണിയില്‍ കനത്ത നഷ്ടമാണ് അദാനിക്ക് നേരിടേണ്ടിവന്നത്.