ഇരുമ്പ് പൈപ്പുമായി വന്ന വാഹനം ബസിലിടിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം
Thursday, March 23, 2023 7:43 AM IST
മുംബൈ: മഹാരാഷ്ട്രയിൽ ഇരുമ്പ് പൈപ്പുകളുമായി വന്ന വാഹനം ബസിലിടിച്ച് രണ്ട് കുട്ടികൾ മരിച്ചു. യവത്മാൽ ജില്ലയിലെ കാംത്വാഡയിലാണ് സംഭവം.
എട്ട്,11 വയസ് പ്രായമുള്ള പെൺകുട്ടികളാണ് മരിച്ചത്. ബസിനുള്ളിലേക്ക് ഇടിച്ചുകയറിയ ഇരുമ്പ് പൈപ്പ് ശരീരത്ത് തറച്ചാണ് ജനാലയ്ക്കരികിലിരുന്ന കുട്ടികൾ മരിച്ചത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.