കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
Wednesday, March 22, 2023 9:28 PM IST
അഴീക്കോട്: മത്സ്യബന്ധനത്തിന് പോയി ബോട്ടിന്റെ എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ട് എത്തി കരയിലെത്തിച്ചു. മുനന്പം പള്ളിപ്പുറം സ്വദേശി ഒബ്സർട്ട് ആന്റണി എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്യൂവിൻ മേരി എന്ന ബോട്ടാണ് കടലിൽ പത്തു നോട്ടിക്കൽ മൈൽ അകലെ അഴീക്കോട് വടക്ക് പടിഞ്ഞാറ് ആഴക്കടലിൽ കുടുങ്ങിയത്.
എട്ടു മത്സ്യ തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്. രാവിലെ എട്ടോടെയാണ് ബോട്ട് കടലിൽ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചത്.