തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്. എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകി. മതിയായ ഒരുക്കം നടത്താൻ ആശുപത്രികൾക്ക് ജില്ലാ ഭരണകൂടങ്ങൾ നിർദേശം നൽകണമെന്നും മന്ത്രി അറിയിച്ചു.

കോവിഡ് കേസുകൾ വര്‍ധിക്കുന്നത് മുന്നില്‍ കണ്ട് ഐസിയു, വെന്‍റിലേറ്റർ ആശുപത്രി സംവിധാനങ്ങള്‍ കൂടുതല്‍ മാറ്റിവയ്ക്കാനും മന്ത്രി നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് നിലവിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.