ജില്ലാ ജഡ്ജി റാങ്കിലുള്ള ഏഴ് പേരെ ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ കൊളീജിയം ശിപാര്‍ശ
Wednesday, March 22, 2023 7:22 PM IST
കൊച്ചി: ജില്ലാ ജഡ്ജി റാങ്കിലുള്ള ഏഴ് പേരെ ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ കേരള ഹൈക്കോടതി കൊളീജിയം ശിപാര്‍ശ ചെയ്തു. സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ വ്യാഴാഴ്ച പരിഗണിച്ചേക്കും.
അഞ്ചു പേരുടെ നിയമനത്തിന് ഏകകണ്ഠമായാണ് ശിപാര്‍ശ. രണ്ട് പേരുകള്‍ വിയോജിപ്പോടെയും ശിപാര്‍ശ ചെയ്തു.
ഒന്നര വര്‍ഷത്തിന് ശേഷമാണ് ഹൈക്കോടതി കൊളീജിയം യോഗം ചേരുന്നത്. കഴിഞ്ഞ വെള്ളി, തിങ്കൾ, ചൊവ്വാ ദിവസങ്ങളിലായിരുന്നു യോഗം.
സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ മാത്രമെ ശിപാര്‍ശ ചെയ്യപ്പെട്ടവരുടെ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവരൂ.