തൃശൂരിലെ സദാചാര കൊലപാതകം: ഒരാൾ കൂടി അറസ്റ്റിൽ
Tuesday, March 21, 2023 4:44 PM IST
തൃശൂർ: ചേർപ്പിൽ സദാചാര ഗുണ്ടായിസത്തിന്റെ പേരിൽ ബസ് ഡ്രൈവറെ സുഹൃത്തുക്കൾ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കോട്ടയം സ്വദേശി ഡിനോൺ എന്നയാളാണ് പിടിയിലായത്. ഇയാൾക്കെതിരേ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
തൃശൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോഴാണ് ഇയാൾ പോലീസ് പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. നാല് പ്രതികളെ കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിൽ നിന്നാണ് പോലീസ് പിടികൂടിയത്.
പിന്നീട് കേരളത്തിൽ എത്തിച്ച പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കേസിലെ മുഖ്യപ്രതിയായ രാഹുൽ ഉൾപ്പടെയുള്ള അഞ്ച് പേർ ഇപ്പോഴും ഒളിവിലാണ്.