ചെ​ന്നൈ: പ​രി​ക്ക് മൂ​ലം ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ നി​ന്ന് പി​ന്മാ​റി​യ ന്യൂ​സി​ല​ൻ​ഡ് പേ​സ​ർ കൈ​ൽ ജെ​യ്മി​സ​ണി​ന് പ​ക​ര​ക്കാ​ര​നെ ക​ണ്ടെ​ത്തി ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ്. ജെ​യ്മി​സ​ണ് പ​ക​ര​മാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം സി​സ​ൻ​ഡ മ​ഗാ​ല​യെ 50 ല​ക്ഷം രൂ​പ പ്ര​തി​ഫ​ലം ന​ൽ​കി സി​എ​സ്കെ സ്ക്വാ​ഡി​ലെ​ത്തി​ച്ചു.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി അ​ഞ്ച് ഏ​ക​ദി​ന​ങ്ങ​ളും നാ​ല് ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളും മാ​ത്രം ക​ളി​ച്ച താ​ര​മാ​ണ് മ​ഗാ​ല. എ​ന്നാ​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ‌ടി-20 ​ലീ​ഗി​ൽ സ​ൺ​റൈ​സേ​ഴ്സ് ഈ​സ്റ്റേ​ൺ കേ​പ്പി​നെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച പ്ര​ക​ട​നം മൂ​ലം താ​രം ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു. 12 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 14 വി​ക്ക​റ്റു​ക​ളാ​ണ് എ​സ്ഐ ലീ​ഗ് സീ​സ​ണി​ൽ താ​രം സ്വ​ന്ത​മാ​ക്കി​യ​ത്.

മാ​ർ​ച്ച് 31-ന് ​ന​ട​ക്കു​ന്ന ഐ​പി​എ​ൽ സീ​സ​ണി​ലെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​മാ​യ സി​എ​സ്കെ - ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ് പോ​രാ​ട്ട​ത്തി​ന് മു​മ്പാ​യി മ​ഗാ​ല ടീ​മി​നൊ​പ്പം ചേ​രും.