ന്യൂഡൽഹി: ഡൽഹി മെട്രോ നിർമാണ സ്ഥലത്ത് അഴുകിയ നിലയിൽ സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. തെക്കു-കിഴക്കൻ ഡൽഹിയിലെ സരായ് കാലെ ഖാനിൽ പ്ലാസ്റ്റിക് ബാഗിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

വെളുത്ത പ്ലാസ്റ്റിക് ബാഗിലാണ് സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. തലയോട്ടി അടക്കമുള്ള ഭാഗങ്ങളാണ് ബാഗിലുണ്ടായിരുന്നത്. മെട്രോയുടെ ഫ്ലൈ ഓവർ നിർമിക്കുന്ന സ്ഥലത്ത് നിന്നാണ് അവിശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.

കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിയുന്നതിനായി മൃതദേഹഭാഗങ്ങൾ ഡൽഹി എയിംസിലേക്ക് അയച്ചുവെന്ന് പോലീസ് വ്യക്തമാക്കി. ഫോറൻസിക് വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.