ലണ്ടനിൽ ഇന്ത്യൻ ജനാധിപത്യം ചോദ്യം ചെയ്യപ്പെട്ടത് ദൗർഭാഗ്യം: രാഹുലിനെതിരെ മോദി
Monday, March 13, 2023 1:10 AM IST
ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലണ്ടനിൽ ഇന്ത്യയുടെ ജനാധിപത്യത്തെ ചിലർ ചോദ്യം ചെയ്യുന്നത് ലജ്ജാകരമാണെന്ന് മോദി പറഞ്ഞു.
നൂറ്റാണ്ടുകളായി ഇന്ത്യയുടെ ജനാധിപത്യ വേരുകൾ സൂക്ഷ്മമായി തുന്നിച്ചേർത്തിട്ടുണ്ടെന്നും ഒരു ശക്തിക്കും രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യങ്ങളെ വ്രണപ്പെടുത്താൻ കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വേരുകള്‍ നമ്മുടെ ചരിത്രത്തില്‍ നിന്നാണ്. ചിലര്‍ ഇന്ത്യന്‍ ജനാധിപത്യത്തെ വിചാരണ ചെയ്യുന്നു. ഇത്തരക്കാര്‍ കര്‍ണാടകയിലെ ജനങ്ങളെയും അതിന്റെ പാരമ്പര്യത്തെയും രാജ്യത്തെ 130 കോടി പൗരന്മാരെയും അവഹേളിക്കുകയാണെന്നും മോദി കൂട്ടിച്ചേർത്തു.