പാലായിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തി
Friday, March 10, 2023 7:07 PM IST
കോട്ടയം: പാലായിൽ കരിങ്കൽ ക്വാറികളിൽ ഉപയോഗിക്കുന്ന തരത്തിലുള്ള സ്ഫോടകവസ്തുക്കൾ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
കാർമൽ ജംഗ്ഷന് സമീപത്ത് നിന്നാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. വെടിമരുന്ന് തിരിയുടെ കോയിലുകൾ, പശക്കുപ്പികൾ എന്നിവയാണ് കണ്ടെത്തിയത്.
പ്രദേശത്ത് ജോലിക്കായി എത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് ഇവ കണ്ടെത്തിയത്. ഇവർ നൽകിയ വിവരമനുസരിച്ച് സ്ഥലത്തെത്തിയ പോലീസ്, സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.