വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ്: മുഖ്യമന്ത്രിക്ക് എതിരേയുള്ള തെളിവുകൾ ഇന്ന് പുറത്തുവിടുമെന്ന് അനിൽ അക്കര
Friday, March 3, 2023 10:11 AM IST
തൃശൂര്‍: വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേയുള്ള തെളിവുകൾ ഇന്ന് പുറത്തുവിടുമെന്ന് മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര.
ഫോറിൻ കോൺട്രിബൂഷൻ റെഗുലേഷൻ ആക്ട് നിയമ ലംഘനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് അനില്‍ അക്കര കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന്റെ തെളിവുകള്‍ ഉച്ചയ്ക്ക് പന്ത്രണ്ടിന് തൃശൂർ ഡിസിസിയിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ പുറത്തുവിടുമെന്നാണ് അനിൽ അക്കര ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.