ഉമ്മന്‍ ചാണ്ടിക്ക് പോഷകാഹാരക്കുറവിന്റെ ബുദ്ധിമുട്ടുകളുണ്ടെന്ന് ഡോക്ടര്‍മാര്‍
Monday, February 13, 2023 12:22 PM IST
ബംഗളൂരു: കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിക്ക് പോഷകാഹാരക്കുറവിന്റെ ബുദ്ധിമുട്ടുകളുണ്ടെന്ന് ഡോക്ടര്‍മാര്‍. എച്ച്സിജി കാൻസർ സെന്ററിലെ ഡോ. യു.എസ്. വിശാൽ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉമ്മൻ ചാണ്ടിയെ പരിശോധിച്ചത്. ആരോഗ്യനില തൃപ്തികരമെന്നും ഡോക്ടർമാർ അറിയിച്ചു.
പോഷകാഹാരക്കുറവിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. അത് പരിഹരിക്കാനുള്ള ശ്രമം ആരംഭിക്കും. തുടര്‍ചികിത്സ സംബന്ധിച്ച് തിങ്കളാഴ്ച ഡോക്ടര്‍മാരുടെ യോഗം ചേരുമെന്ന് ഉമ്മൻ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മൻ അറിയിച്ചു.