ആന്ധ്രയിൽ വിഷവാതക ദുരന്തം; ഏഴ് തൊഴിലാളികൾ മരിച്ചു
വെബ് ഡെസ്ക്
Thursday, February 9, 2023 11:50 AM IST
വിശാഖപട്ടണം: ആന്ധ്രപ്രദേശിൽ വിഷവാതകം ശ്വസിച്ച് ഏഴ് തൊഴിലാളികൾ മരിച്ചു. കാക്കിനടയിലെ ജിരാഗംപേട്ടിൽ സ്ഥിതി ചെയ്യുന്ന ഓയിൽ ഫാക്ടറിയിലാണ് അപകടമുണ്ടായത്.
ഓയിൽ ടാങ്കർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളികളാണ് മരിച്ചത്. സംഭവസ്ഥലത്തു വച്ചുതന്നെ ഏഴുപേരും മരിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.