ബിഹാറിൽ നക്സലുകൾ ഒളിപ്പിച്ച് വച്ച ആയുധങ്ങൾ പിടികൂടി
Tuesday, February 7, 2023 7:54 PM IST
പാറ്റ്ന: ബിഹാറിലെ ഗയയിൽ നക്സൽ പ്രവർത്തകർ വനത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന ആയുധങ്ങൾ പിടികൂടി.
ബാങ്കി ബസാർ മേഖലയിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്. ഐഇഡികൾ, മൂന്ന് നാടൻ തോക്കുകൾ, വെടിയുണ്ടകൾ എന്നിവയാണ് സിആർപിഎഫും ബിഹാർ പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്.
പ്രോട്ടോക്കോൾ പ്രകാരം ഐഇഡി സുരക്ഷിതമായി നശിപ്പിച്ചതായും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.