ചൈനീസ് ചാര ബലൂണ്‍ വെടിവച്ചിട്ട് അമേരിക്ക
Sunday, February 5, 2023 11:31 AM IST
വാഷിംഗ്ടൺ ഡിസി: ചൈനീസ് ചാര ബലൂണ്‍ വെടിവച്ചിട്ട് അമേരിക്ക. സൗത്ത് കരോലിന തീരത്തിനടുത്ത് വച്ചാണ് ബലൂണ്‍ വെടിവച്ച് വീഴ്ത്തിയത്.
പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകിയതിനെ തുടർന്ന് യുദ്ധ വിമാനങ്ങളിലെ മിസൈല്‍ ഉപയോഗിച്ചാണ് വെടിവച്ചത്. ബലൂൺ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
ബലൂൺ വെടിവെച്ച് വീഴ്ത്തുന്നതിന് മുമ്പ്, ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ നോർത്ത് കരോലിനയിലെ വിൽമിംഗ്ടൺ, സൗത്ത് കരോലിനയിലെ ചാൾസ്റ്റൺ, സൗത്ത് കരോലിനയിലെ മർട്ടിൽ ബീച്ച് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസ് റദ്ദാക്കി.