രണ്ടു വയസുകാരി വീടിനു സമീപത്തെ കുളത്തില്‍ വീണു മരിച്ചു
Saturday, February 4, 2023 7:58 PM IST
കണ്ണൂര്‍: കൂത്തുപറമ്പ് ചെറുവാഞ്ചേരിയില്‍ രണ്ടുവയസുകാരി മുങ്ങി മരിച്ചു. ചെന്നപോയില്‍ മനോഹരന്റെ മകള്‍ അപര്‍ണിതയാണ് മരിച്ചത്.
കളിച്ചുകൊണ്ടിരിക്കെ വീടിന് സമീപത്തെ കുളത്തില്‍ വീഴുകയായിരുന്നു. വീടുപണിക്ക് വേണ്ടി നിര്‍മിച്ചതായിരുന്നു കുളം.