കേന്ദ്ര ബജറ്റ് ബുധനാഴ്ച
Tuesday, January 31, 2023 12:35 PM IST
ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് ബുധനാഴ്ച അവതരിപ്പിക്കും. ബജറ്റിനു മുന്നോടിയായി കാബിനറ്റ് മന്ത്രിമാരുടെയും സഹമന്ത്രിമാരുടെയും യോഗം ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു. 2024 തെരഞ്ഞെടുപ്പിനു മുൻപുള്ള സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റാണിത്.
ബജറ്റ്
ആദായനികുതി ഒഴിവുപരിധിയിൽ വർധന. രണ്ടര ലക്ഷം രൂപ പരിധി നിശ്ചയിച്ചിട്ടു വർഷങ്ങളായി. വിലക്കയറ്റം പരിധി ഉയർത്തലിനു മതിയായ ന്യായമാണ്.
നികുതി സ്ലാബുകളിൽ മാറ്റം. പല നിർദേശങ്ങളും പരിഗണനയിൽ ഉണ്ടെങ്കിലും വരുമാനനഷ്ടം എന്ന ഭയം മൂലം ഗവൺമെന്റ് അതിൽനിന്ന് ഇതുവരെ മാറി നിൽക്കുകയായിരുന്നു.
പാർപ്പിട നിർമാണം പ്രോത്സാഹിപ്പിക്കാൻ നികുതി ഒഴിവോ റിബേറ്റോ വർധിപ്പിക്കണമെന്ന നിർദേശം അനുഭാവപൂർവം പരിഗണിക്കപ്പെടാം. പാർപ്പിട നിർമാണത്തിലെ ഉണർവ് സിമന്റ്, സ്റ്റീൽ തുടങ്ങി മറ്റു വ്യവസായങ്ങളെയും സഹായിക്കും.
കുറേ ഇനങ്ങൾക്ക് ഇറക്കുമതിച്ചുങ്കം വർധിപ്പിക്കാൻ സാധ്യത നിലനിൽക്കുന്നുണ്ട്. ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുകയാണു ലക്ഷ്യം. കഴിഞ്ഞ മൂന്നുനാലു വർഷങ്ങളിൽ മൂവായിരത്തിലധികം ഉത്പന്നങ്ങൾക്ക് ഇന്ത്യ ഇറക്കുമതിച്ചുങ്കം കൂട്ടി. ആ പ്രവണത തുടരും. ഒട്ടുമിക്ക രാജ്യങ്ങളും ഇറക്കുമതിക്കു തീരുവ കൂട്ടുന്നു എന്നത് ഇന്ത്യക്കു ന്യായവാദവുമാകും.