പി.വി. അൻവർ എംഎൽഎയെ ഇഡി ചോദ്യം ചെയ്തു
Tuesday, January 17, 2023 7:48 AM IST
കൊച്ചി: ക്വാറിയുമായി ബന്ധപ്പെട്ട പണമിടപാടില്‍ പി.വി. അന്‍വര്‍ എംഎല്‍എയെ ഇഡി ചോദ്യംചെയ്തു. അൻവറിനെ കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഇഡി ചോദ്യം ചെയ്തത്. പ്രാഥമിക മൊഴിയെടുപ്പാണ് നടന്നത്.
മംഗലാപുരം ബെല്‍ത്തങ്ങാടിയിലെ ക്രഷര്‍ ഇടപാടിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍. ക്രഷറില്‍ പത്ത് ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ അന്‍വര്‍ തട്ടിയെന്ന് നേരത്തെ പ്രവാസി എന്‍ജിനീയര്‍ നടുത്തൊടി സലീം പോലീസിൽ പരാതി നൽകിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലാണ് ഇഡി അന്‍വറിനെ ചോദ്യം ചെയ്തത്.