കോവിഡ് നിയന്ത്രണം പാലിച്ചില്ലെങ്കില്‍ ജോഡോ യാത്ര മാറ്റേണ്ടിവരുമെന്ന് കേന്ദ്രം
Wednesday, December 21, 2022 12:19 PM IST
ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര മാറ്റിവയ്ക്കേണ്ടിവരുമെന്ന് കേന്ദ്രം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാന്ണ്ഡവ്യ രാഹുല്‍ ഗാന്ധിക്കും രാജസ്ഥാന് മുഖ്യമന്ത്രി അശോഖ് ഗെഹ്ലോട്ടിനും കത്തയച്ചു.
നിലവില്‍ രാജസ്ഥാനില്‍ പര്യടനം തുടരുന്ന യാത്രയില്‍ മാസ്കും സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങളും കര്‍ശനമായി പാലിക്കണമെന്ന് കത്തിലുണ്ട്. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപെട്ടില്ലെങ്കില് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് യാത്ര മാറ്റിവയ്ക്കണമെന്നും കത്തില്‍ പറയുന്നു.