കോ​ഴി​ക്കോ​ട്: പോ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ക്ര​മി​ക്കു​മെ​ന്ന് വാ​ട്സ്ആ​പ്പ് വ​ഴി സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച് എ​സ്ഡി​പി​ഐ നേ​താ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മു​ക്കാ​ളി സ്വ​ദേ​ശി ഷം​സു​ദീ​ൻ(46) ആ​ണ് പി​ടി​യി​ലാ​യ​ത്.

ചോ​മ്പാ​ല പോ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ക്ര​മി​ക്കു​മെ​ന്ന് ഇ​യാ​ൾ ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ലൂ​ടെ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മു​ക്കാ​ളി​യി​ലെ വീ​ട്ടി​ൽ നി​ന്ന് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഷം​സു​ദീ​നെ​തി​രെ ഐ​പി​സി 153, 505(1) എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.