"ഞാൻ എങ്ങോട്ടുമില്ല': എന്‍സിപിയിലേക്ക് ക്ഷണിച്ച പി.സി. ചാക്കോയ്ക്ക് ചുട്ട മറുപടിയുമായി തരൂർ
സ്വന്തം ലേഖകൻ
Monday, December 5, 2022 9:58 PM IST
കൊച്ചി: എന്‍സിപിയിലേക്ക് ക്ഷണിച്ച പി.സി. ചാക്കോയ്ക്ക് മറുപടിയുമായി ശശി തരൂര്‍ എംപി. എന്‍സിപിയിലേക്ക് താൻ ഇല്ലെന്ന് തരൂര്‍ പറഞ്ഞു. ഞാന്‍ എന്‍സിപിയിലേക്ക് പോകുന്നില്ല. പോകുന്നുണ്ടെങ്കിലല്ലേ ആ ചോദ്യത്തിന് പ്രസക്തിയുള്ളുവെന്നും തരൂർ വ്യക്തമാക്കി.
സംസ്ഥാന തലത്തില്‍ തരൂര്‍ നടത്തിവരുന്ന പര്യടനം വിവാദമായ പശ്ചാത്തലത്തിലാണ് സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ തരൂരിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചത്. ബിജെപിയെ പ്രതിരോധിക്കാന്‍ കഴിവുളള കോണ്‍ഗ്രസിലെ ഏക നേതാവാണ് തരൂരെന്നും ചാക്കോ പറഞ്ഞു.