ശശി തരൂരിനെ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്ത് പി.സി. ചാക്കോ
സ്വന്തം ലേഖകൻ
Sunday, December 4, 2022 2:33 PM IST
തിരുവനന്തപുരം: ശശി തരൂരിനെ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ. തരൂരിന് ഏത് സമയവും എന്‍സിപിയിലേക്ക് വരാം. കോണ്‍ഗ്രസിലാണെങ്കിലും അല്ലെങ്കിലും തരൂരായിരിക്കും തിരുവനന്തപുരം എംപിയെന്നും അദ്ദേഹം പറഞ്ഞു.
തരൂരിന്റെ വലിപ്പം മനസിലാക്കാത്ത ഏക പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അദ്ദേഹത്തിന്റെ കഴിവുകളെ ഉപയോഗിക്കാന്‍ കോണ്‍ഗ്രസ് ഇതുവരെ തയാറായിട്ടില്ല. മറ്റ് നേതാക്കള്‍ അഴകൊഴമ്പന്‍ നിലപാടെടുക്കുമ്പോള്‍ തരൂരിന്റേത് വ്യക്തതയുള്ള നിലപാടാണെന്നും ചാക്കോ പറഞ്ഞു.