ഒടുവിൽ മൗനം വെടിഞ്ഞു; ഹവായിയിലെ മൗണ ലോവ അഗ്നിപർവതം പൊട്ടിത്തെറിച്ചു
Tuesday, November 29, 2022 7:40 AM IST
ഹവായി: ലോകത്തിലെ ഏറ്റവും വലിയ സജീ വ അഗ്നിപർവതമായ ഹവായിയിലെ മൗണ ലോവ ഏകദേശം 38 വർഷത്തിന് ശേഷം ആദ്യമായി പൊട്ടിത്തെറിച്ചു. മൗണ ലോവയുടെ ഉയര്‍ന്ന കൊടുമുടിയായ കാൽഡെറയായ മൊകുവാവിയോയിൽ ഞായറാഴ്ച രാത്രിയോടെയാണ് പൊട്ടിത്തെറി ആരംഭിച്ചത്.
പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള നിർദേശം നൽകിയിട്ടില്ല. കാറ്റിൽ ലാവയും ചാരവും പുറത്തേക്ക് ചീറ്റാൻ സാധ്യതയുണ്ടെന്ന് ഹോണോലുലുവിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ട്വിറ്ററിൽ മുന്നറിയിപ്പ് നൽകി.
യുഎസിന്റെ അധീനതയിലുള്ള ഹവായ് ദ്വീപസമൂഹങ്ങളിലൊന്നായ ബിഗ് ഐലന്റിലാണ് മൗണ ലോവ അഗ്നിപർവതം സ്ഥിതിചെയ്യുന്നത്. 74,000 ക്യുബിക് കിലോമീറ്ററാണ് വലുപ്പം. 13,679 അടി ഉയരമുള്ള അഗ്നിപർവ്വതം അവസാനമായി പൊട്ടിത്തെറിച്ചത് 1984ലാണ്.