യുവാക്കൾ തമ്മിലുള്ള തർക്കത്തിനിടെ സംഘർഷം; ഗൃഹനാഥൻ കൊല്ലപ്പെട്ടു
Sunday, November 27, 2022 8:21 AM IST
കടപ്പന: ഇടുക്കി കട്ടപ്പനയിൽ യുവാക്കൾ തമ്മിലുള്ള സംഘർഷത്തിനിടെ ഗൃഹനാഥൻ കൊല്ലപ്പെട്ടു. നിർമ്മല സിറ്റി സ്വദേശി രാജുവാണ് കൊല്ലപ്പെട്ടത്. രാജുവിന്റെ മകൻ രാഹുലും സുഹൃത്തുകളും തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇതിനിടെ പ്രശ്നപരിഹാരത്തിന് ശ്രമിച്ചതായിരുന്നു രാജു.
സംഭവത്തിൽ രാഹുലിന്റെ സുഹൃത്തുക്കളായ രണ്ട് പേർ പിടിയിലായി. കൗന്തി സ്വദേശി ഹരികുമാർ, വാഴവര സ്വദേശി ജോബി എന്നിവരാണ് പിടിയിലായത്. ബൈക്ക് നന്നാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം.