കോടിയേരി കേരളം കണ്ട ശ്രദ്ധേയനായ മുൻ നിര നേതാവ്: സതീശൻ
Sunday, October 2, 2022 2:46 PM IST
കണ്ണൂർ: രാഷ്ട്രീയ എതിർപ്പുകൾക്കിടയിലും വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിച്ച നേതാവാണ് കോടിയേരി ബാലകൃഷ്ണനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളം കണ്ട ശ്രദ്ധേയനായ മുൻ നിര നേതാവാണ് അദ്ദേഹം. സിപിഎമ്മിന്റെ പ്രതിസന്ധികളില്‍ അയവുണ്ടാക്കാന്‍ കോടിയേരിയുടെ സൗമ്യതയ്ക്ക് കഴിഞ്ഞെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.