കൊച്ചി: തേവരയിൽ വിദ്യാർഥി ഫ്ലാറ്റിൽനിന്ന് വീണ് മരിച്ചു. നേവി ഉദ്യോഗസ്ഥൻ സിറിൽ തോമസിന്‍റെ മകൻ നീൽ ജോസ് ജോർജ് (17) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11ന് തേവര ഫെറിക്കടുത്തുള്ള കെട്ടിട സമുച്ചയത്തിലാണ് അപകടമുണ്ടായത്.

വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.