പോര്‍ക്കുളത്ത് യുവാവിന് കുത്തേറ്റു
Saturday, October 1, 2022 11:00 AM IST
തൃശൂര്‍: പോര്‍ക്കുളത്ത് യുവാവിന് കുത്തേറ്റു. പോര്‍ക്കുളം സ്വദേശി രാഹുലിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. സമീപത്തെ പള്ളിപെരുന്നാളിനു പോയി മടങ്ങിവരികയായിരുന്ന രാഹുലും സുഹൃത്തുക്കളും പോര്‍ക്കുളം ഹെല്‍ത്ത് സെന്ററിനു സമീപം ഇരിക്കുകയായിരുന്നു. പ്രദേശത്തേയ്ക്ക് ബൈക്കിലെത്തിയ സംഘം ഇവരോട് ഇവിടെനിന്ന് മടങ്ങാന്‍ ആവശ്യപ്പെട്ടു.
ഇതേതുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ ബൈക്കില്‍ എത്തിയ നിബിന് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.
സംഭവത്തില്‍ കുന്നംകുളം പോലീസ് കേസെടുത്തു. പോലീസ് ആശുപത്രിയിലെത്തി രാഹുലിന്റെ മൊഴി രേഖപ്പെടുത്തി.