ഭീ​മ കൊ​റേ​ഗാ​വ് കേ​സ്: വ​ര​വ​ര​റാ​വു​വി​ന് സ്ഥി​രം ജാ​മ്യം
ഭീ​മ കൊ​റേ​ഗാ​വ് കേ​സ്: വ​ര​വ​ര​റാ​വു​വി​ന് സ്ഥി​രം ജാ​മ്യം
Wednesday, August 10, 2022 1:52 PM IST
ന്യൂ​ഡ​ല്‍​ഹി: ഭീ​മ കൊ​റേ​ഗാ​വ് കേ​സി​ല്‍ യു​എ​പി​എ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ൻ വ​ര​വ​ര​റാ​വു​വി​ന് സു​പ്രീം​കോ​ട​തി സ്ഥി​രം ജാ​മ്യം അ​നു​വ​ദി​ച്ചു. പ്രാ​യ​വും മോ​ശം ആ​രോ​ഗ്യാ​വ​സ്ഥ​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ജ​സ്റ്റീ​സു​മാ​രാ​യ യു.​യു. ല​ളി​ത്, അ​നി​രു​ദ്ധ ബോ​സ്, സു​ധാം​ശു ധൂ​ലി​യ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട ബെ​ഞ്ച് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ആ​രോ​ഗ്യ​വ​സ്ഥ പ​രി​ഗ​ണി​ച്ച് സ്ഥി​രം ജാ​മ്യം വേ​ണ​മെ​ന്നും സ്വ​ന്തം വീ​ട്ടി​ല്‍ ക​ഴി​യാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യം ബോം​ബെ ഹൈ​ക്കോ​ട​തി നി​രാ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് വ​ര​വ​ര​റാ​വു സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ആ​രോ​ഗ്യ​വ​സ്ഥ​യ്ക്കും പ്രാ​യ​ത്തി​നും പു​റ​മേ റാ​വു ര​ണ്ട​ര വ​ര്‍​ഷ​ക്കാ​ലം ത​ട​വി​ല്‍ ക​ഴി​ഞ്ഞ കാ​ല​വും കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് സു​പ്രീം​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

താ​ത്കാ​ലി​ക ജാ​മ്യ​കാ​ലാ​വ​ധി നീ​ട്ടി ന​ല്‍​കി​യി​ട്ടും റാ​വു​വി​ന്‍റെ ആ​രോ​ഗ്യ സ്ഥി​തി മെ​ച്ച​പ്പെ​ട്ടി​ട്ടി​ല്ല. അ​തി​നാ​ല്‍ സ​മ്പൂ​ര്‍​ണ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ ആ​രോ​ഗ്യാ​വ​സ്ഥ​യു​ടെ പേ​രി​ല്‍ റാ​വു ജാ​മ്യം ല​ഭി​ക്കാ​ന്‍ അ​ര്‍​ഹ​നാ​ണെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി. മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ല്‍ തി​രി​കെ ജ​യി​ലി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന ബോം​ബെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് റ​ദ്ദാ​ക്കു​ക​യും ചെ​യ്തു.

പ്ര​ത്യേ​ക എ​ന്‍​ഐ​എ കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ മാ​ത്ര​മേ റാ​വു​വി​ന് മും​ബൈ വി​ട്ടു പോ​കാ​ൻ ക​ഴി​യൂ എ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കു​ക​യോ കേ​സി​ന്‍റെ അ​ന്വേ​ഷ​ണ ന​ട​പ​ടി​ക​ളി​ല്‍ ഒ​രു ത​ര​ത്തി​ലും ഇ​ട​പെ​ട​രു​ത്.

റാ​വു​വി​ന് താ​ത്പ​ര്യ​മു​ള്ള ചി​കി​ത്സാ രീ​തി​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കാം. പ​ക്ഷേ, ചി​കി​ത്സ അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ എ​ന്‍​ഐ​എ​ക്ക് നി​രീ​ക്ഷ​ണം ഏ​ര്‍​പ്പെ​ടു​ത്താ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.