ചാ​മ്പ്യ​ൻ​സ് ലീ​ഗ്: പ്രീ ​ക്വാ​ർ​ട്ട​ർ കാ​ണാ​തെ ബാ​ഴ്സ പു​റ​ത്ത്
ചാ​മ്പ്യ​ൻ​സ് ലീ​ഗ്: പ്രീ ​ക്വാ​ർ​ട്ട​ർ കാ​ണാ​തെ ബാ​ഴ്സ പു​റ​ത്ത്
Thursday, December 9, 2021 5:36 AM IST
മ്യൂ​ണി​ക്ക്: പു​തി​യ മാ​നേ​ജ​ർ ചാ​വി ഹെ​ർ​ണാ​ണ്ട​സി​നും ബാ​ഴ്സ​ലോ​ണ​യെ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​വ​സാ​ന ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ലും ബ​യേ​ണ്‍ മ്യൂ​ണി​ക്കി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട് യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ​നി​ന്ന് ബാ​ഴ്സ പു​റ​ത്ത്.

ത​ങ്ങ​ളു​ടെ ഹോം ​മൈ​താ​ന​ത്ത് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബ​യേ​ൺ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​ണ് ബാ​ഴ്സ​യെ നാ​ണം​കെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ 17 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ ബാ​ഴ്സ പു​റ​ത്താ​കു​ന്ന​ത്. മെ​സി ബാ​ഴ്സ വി​ട്ട​തി​ന്‍റെ ആ​ഘാ​തം ക്ല​ബി​നു ഇ​തു​വ​രേ​യ്ക്കും നി​ക​ത്താ​നാ​യി​ട്ടി​ല്ല.

തോ​ൽ​വി​യി​ലും നേ​രി​യ പ്ര​തീ​ക്ഷ പു​ല​ർ​ത്തി​യ ബാ​ഴ്സ​യോ​ട് ബെ​ൻ​ഫി​ക​യും ക​രു​ണ​കാ​ട്ടി​യി​ല്ല. ഗ്രൂ​പ്പി​ലെ ബെ​ൻ​ഫി​ക-​ഡൈ​നാ​മൊ കീ​വ് മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു ബാ​ഴ്സ​യു​ടെ ക​ണ്ണ്. ബെ​ൻ​ഫി​ക​യെ ഡൈ​നാ​മൊ കീ​വ് അ​ട്ടി​മ​റി​ച്ചാ​ലും ബാ​ഴ്സ​യ്ക്കു നോ​ക്കൗ​ട്ട് സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ബെ​ൻ​ഫി​ക എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ഡൈ​നാ​മൊ കീ​വി​നെ വീ​ഴ്ത്തി. ഇ​തോ​ടെ ആ ​പ്ര​തീ​ക്ഷ​യും അ​സ്ത​മി​ച്ചു. ഗ്രൂ​പ്പി​ൽ ഒ​ന്നാ​മ​ൻ​മാ​രാ​യി ബ​യേ​ണും ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി ബെ​ൻ​ഫി​ക​യും പ്രീ ​ക്വാ​ർ​ട്ട​ർ യോ​ഗ്യ​ത നേ​ടി.

ബ​യേ​ൺ-​ബാ​ഴ്സ മ​ത്സ​രം ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യ്ക്കി​ടെ​യാ​ണ് ന​ട​ന്ന​ത്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​ണി​ക​ൾ​ക്ക് സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രു​ന്നി​ല്ല. തോ​മ​സ് മു​ള്ള​ർ, ലെ​റോ​യ് സാ​നെ, ജ​മാ​ൽ മു​സി​യാ​ല എ​ന്നി​വ​രാ​ണ് ബ​യേ​ണി​നാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്.

ഗ്രൂ​പ്പി​ലെ മൂ​ന്നാം സ്ഥാ​ന​ക്കാ​ർ എ​ന്ന നി​ല​യി​ൽ ബാ​ഴ്സ​യ്ക്ക് യൂ​റോ​പ്പി​ലെ ര​ണ്ടാം നി​ര പോ​രാ​ട്ട​മാ​യ യൂ​റോ​പ്പ ലീ​ഗി​ൽ ക​ളി​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.