ത​മി​ഴ്നാ​ടി​ന്‍റെ ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല: മു​ല്ല​പ്പെ​രി​യാ​ർ തു​റ​ന്ന​തി​നെ​തി​രേ മ​ന്ത്രി റോ​ഷി
ത​മി​ഴ്നാ​ടി​ന്‍റെ ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല: മു​ല്ല​പ്പെ​രി​യാ​ർ തു​റ​ന്ന​തി​നെ​തി​രേ മ​ന്ത്രി റോ​ഷി
Monday, December 6, 2021 10:28 PM IST
കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ രാ​ത്രി​യി​ൽ തു​റ​ന്നു​വി​ടു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ഇ​ങ്ങ​നെ ചെ​യ്യാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണെ​ന്നും എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ മു​ല്ല​പ്പെ​രി​യാ​റി​ലെ ഷ​ട്ട​റു​ക​ൾ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ കൂ​ടു​ത​ൽ ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഒ​മ്പ​ത് ഷ​ട്ട​റു​ക​ൾ 120 സെ​ന്‍റി​മീ​റ്റ​ർ അ​ധി​ക​മാ​യാ​ണ് ഉ​യ​ർ​ത്തി​യ​ത്. ഇ​തോ​ടെ, 12654 ഘ​ന​യ​ടി വെ​ള്ള​മാ​ണ് പെ​രി​യാ​റി​ലേ​ക്കെ​ത്തു​ന്ന​ത്.

പെ​രി​യാ​ർ തീ​ര​ത്ത് വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. പെ​രി​യാ​ർ ന​ദി​യു​ടെ ഇ​രു​ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശി​ച്ചു. ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ലെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.