യുവതിയുടെ ​മര​ണ​മൊ​ഴിയി​ൽ പ​രാ​മ​ർ​ശി​ച്ച യു​വാ​വി​നെ ചോദ്യം ചെയ്യുന്നു
യുവതിയുടെ ​മര​ണ​മൊ​ഴിയി​ൽ പ​രാ​മ​ർ​ശി​ച്ച യു​വാ​വി​നെ ചോദ്യം ചെയ്യുന്നു
Monday, December 6, 2021 12:40 PM IST
വൈ​പ്പി​ൻ: വീ​ടി​ന​ക​ത്തു ദൂ​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ പൊ​ള്ള​ലേ​റ്റു വീട്ടമ്മയും മകനും മരിച്ച സംഭവത്തിൽ മരണമൊഴിയിൽ പരാമർശിച്ച യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിലെ ദുരൂഹത നീക്കാൻ യുവാവിനെ ചോദ്യം ചെയ്തു വരികയാണ്.

നാ​യ​ര​ന്പ​ലം ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​നു കി​ഴ​ക്ക് തെ​റ്റ​യി​ൽ പ​രേ​ത​നാ​യ സാ​ജു​വി​ന്‍റെ ഭാ​ര്യ സി​ന്ധു(42), മ​ക​ൻ അ​തു​ൽ(18) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശ​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന സി​ന്ധു ഇ​ന്ന​ലെ രാ​വി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ഉ​ട​നെ​യും മ​ക​ൻ ഇന്നു പു​ല​ർ​ച്ചെ അഞ്ചിനുമാണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ഓ​ടി​ക്കൂ​ടി​യ​വ​ർ​ക്കു വീ​ട്ട​മ്മ ന​ൽ​കി​യ മ​ര​ണ​മൊ​ഴി​ൽ പ​രാ​മ​ർ​ശി​ച്ച സ്ഥ​ല​വാ​സി​യാ​യ ദീ​ലീ​പ് എ​ന്ന യു​വാ​വി​നെയാണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തത്.

അ​മ്മ​യും മ​ക​നും ത​നി​ച്ചു താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ൽ​നി​ന്ന് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​റി​നു പു​ക ഉ​യ​രു​ന്ന​തു​ക​ണ്ട് അ​ടു​ത്തു താ​മ​സി​ച്ചി​രു​ന്ന ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും വാ​തി​ൽ ച​വി​ട്ടി​പ്പൊ​ളി​ച്ച് അ​ക​ത്തു ക​ട​ന്ന​പ്പോ​ൾ ഹാ​ളി​ൽ​നി​ന്നും കി​ട​പ്പു​മു​റി​യി​ൽ​നി​ന്നും തീ ​പ​ട​രു​ന്ന​താ​ണ് ക​ണ്ട​ത്.

മ​ര​ണ ​വെ​പ്രാ​ള​ത്താ​ൽ നി​ല​വി​ളി​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. ഉ​ട​ൻത​ന്നെ തീ ​കെ​ടു​ത്തി ആം​ബു​ല​ൻ​സി​ൽ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ണ്ടു പേ​രു​ടെ​യും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സി​ന്ധു​വി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ ഞാ​റ​ക്ക​ൽ സി​ഐ രാ​ജ​ൻ കെ. ​അ​ര​മ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​ലീ​സ് സ​ർ​ജ​ൻ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തും.

അ​തു​ലി​ന്‍റെ മൃ​ത​ദേ​ഹം ഇന്നു രാ​വി​ലെ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. ഇ​തും പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. ര​ണ്ടു മൃ​ത​ദേ​ഹ​ങ്ങ​ളും ഇന്നു വൈ​കു​ന്നേ​ര​ത്തോ​ടെ നാ​യ​ര​ന്പ​ലം വാ​ടേ​ൽ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ സം​സ്ക​രി​ക്കും.

സി​ന്ധു എ​റ​ണാ​കു​ളം ലൂ​ർ​ദ് ആ​ശു​പ​ത്രി ജീ​വ​ക്കാ​രി​യാ​ണ്. അ​തു​ൽ നാ​യ​ര​ന്പ​ലം പ്ര​യാ​ഗ കോ​ള​ജി​ൽ ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ്.

സിന്ധു നൽകിയ മരണമൊഴിയാണ് സംഭവത്തെ ദുരൂഹതയുടെ നിഴലിലാക്കിയിരിക്കുന്നത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി​യ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും മ​ര​ണ​വെ​പ്രാ​ള​ത്തി​ൽ ക​ര​യു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യോ​ട് ആ​രാ ഇ​തു ചെ​യ്ത​തെന്നു ചോ​ദി​ച്ച​പ്പോ​ൾ ദി​ലീ​പ് എ​ന്ന് ഇ​വ​ർ പ​റ​യു​ന്നു​ണ്ട്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു വോ​യ്സ് ക്ലി​പ് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ ഹാ​ജ​രാ​ക്കി​യി​ട്ടു​ണ്ട്. ഈ ​പ​റ​യു​ന്ന യു​വാ​വ് വീ​ടി​നു സ​മീ​പ​ത്തു​നി​ന്ന് അ​ല്​പം മാ​റി താ​മ​സി​ക്കു​ന്ന​യാ​ളാ​ണ്. ഇ​യാ​ൾ ശ​ല്യം ചെ​യ്യു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ര​ണ്ടുമൂന്നു ദി​വ​സം മു​ന്പു വീ​ട്ട​മ്മ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്ന​താ​ണ്.

ഇ​തി​നു ​മു​ന്പാ​യി ഇ​ക്കാ​ര്യം ചോ​ദ്യം ചെ​യ്ത വീ​ട്ട​മ്മ​യു​ടെ സ​ഹോ​ദ​ര​നെ ഇ​യാ​ൾ കൈയേറ്റം ചെ​യു​തു​വെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് വീ​ട്ട​മ്മ പ​രാ​തി ന​ൽ​കി​യ​ത്. ന​ല്ല അ​ട​ച്ചു​റ​പ്പു​ള്ള വീ​ടി​ന്‍റെ വാ​തി​ലു​ക​ളും ജ​ന​ലു​ക​ളു​മെ​ല്ലാം ഭ​ദ്ര​മാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ൾ ഓ​ടി​യെ​ത്തി വാ​തി​ൽ ച​വി​ട്ടി​പ്പൊ​ളി​ച്ചാ​ണ് അ​ക​ത്തു ക​ട​ന്ന​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പു​റ​ത്തു​നി​ന്ന് ഒ​രാ​ൾ ഇ​തു ചെ​യ്യാ​ൻ വ​ഴി​യി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. പ​ക്ഷേ, ഇ​തി​നു വി​രു​ദ്ധ​മാ​യി ഇ​ത് ചെ​യ്ത​ത് ദി​ലീ​പ് എ​ന്ന മ​ര​ണ​വെ​പ്രാ​ള​ത്തി​ൽ നാ​ട്ടു​കാ​ർ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും വീ​ട്ട​മ്മ ന​ൽ​കി​യ മ​ര​ണ​മൊ​ഴി പോ​ലീ​സി​നെ ക​ണ്‍​ഫ്യൂ​ഷ​നി​ൽ ആ​ക്കു​ക​യാ​ണ്.

വീ​ട്ടി​ലെ ഹാ​ളി​ൽ വ​ച്ചാ​ണ് തീ ​കൊ​ളു​ത്തി​യി​രി​ക്കു​ന്ന​ത്. ദി​വാ​ൻ​കോ​ട്ടും മ​റ്റും ഭാ​ഗീ​ക​മാ​യി ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ സി​ന്ധു​വി​നെ ക​ണ്ടെ​ത്തി​യ​തു കി​ട​പ്പു മു​റി​യി​ലെ ക​ട്ടി​ലി​ന​ടി​യി​ലും അ​തു​ലി​നെ അ​ടു​ക്ക​ള​യി​ലു​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ലും പോ​ലീ​സി​നു ക​ണ്‍​ഫ്യൂ​ഷ​നു​ണ്ട്.

അ​മ്മ​യെ തീ ​വി​ഴു​ങ്ങു​ന്ന​താ​യി ക​ണ്ട മ​ക​ൻ ഓ​ടി​യെ​ത്തി ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​മ്മ മ​ക​നെ മ​ര​ണ​ഭീ​തി​യി​ൽ കെ​ട്ടി​പ്പി​ടി​ച്ചി​രി​ക്കാം. ഇ​തി​ലൂ​ടെ മ​ക​നും പൊ​ള്ള​ലേ​റ്റ​താ​കാം. ഇ​തി​നി​ടെ മ​ക​ൻ പി​ടി​വി​ടു​വി​ച്ചു തീ ​കെ​ടു​ത്താ​ൻ വെ​ള്ള​ത്തി​നാ​യി അ​ടു​ക്ക​ള​യി​ലേ​ക്ക് ഓ​ടി​വ​ഴി​യി​ൽ അ​വി​ടെ അ​വ​ശ​നാ​യി വീ​ണി​രി​ക്കാം എ​ന്ന നി​ഗ​മ​ന​വും പോ​ലീ​സി​നു​ണ്ട്.

എ​ന്നാ​ൽ തീ ​കൊ​ളു​ത്തി​യ​താ​ര് എ​ന്ന ചോ​ദ്യ​ത്തി​നു പോ​ലീ​സ് ഇനിയും അന്വേഷണം നടത്തേണ്ടതുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.