അമ്മയുടെയും മകന്‍റെയും മരണം: ദു​രൂ​ഹ​തയുയർത്തി സി​ന്ധുവിന്‍റെ മ​ര​ണ​മൊ​ഴി
അമ്മയുടെയും മകന്‍റെയും മരണം: ദു​രൂ​ഹ​തയുയർത്തി സി​ന്ധുവിന്‍റെ മ​ര​ണ​മൊ​ഴി
Monday, December 6, 2021 12:27 PM IST
വൈ​പ്പി​ൻ: നാ​യ​ര​ന്പ​ല​ത്തു തീ​പ്പൊ​ള്ള​ലേ​റ്റ അ​മ്മ​യും മ​ക​നും മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​ക്കി​ട​യാ​ക്കി​യി​ട്ടു​ള്ള​തു സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ഓ​ടി​ക്കൂ​ടി ബ​ന്ധു​ക്ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും സി​ന്ധു ന​ൽ​കി​യ മ​ര​ണ​മൊ​ഴി.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി​യ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും മ​ര​ണ വെ​പ്രാ​ള​ത്തി​ൽ ക​ര​യു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യോ​ട് ആ​രാ ഇ​തു ചെ​യ്ത​തെ​ന്നു ചോ​ദി​ച്ച​പ്പോ​ൾ ദി​ലീ​പ് എ​ന്ന് ഇ​വ​ർ പ​റ​യു​ന്നു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു വോ​യ്സ് ക്ലി​പ്പ് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ ഹാ​ജ​രാ​ക്കി​യി​ട്ടു​ണ്ട്.

ഈ ​പ​റ​യു​ന്ന യു​വാ​വ് വീ​ടി​നു സ​മീ​പ​ത്തു​നി​ന്ന് അ​ൽ​പം മാ​റി താ​മ​സി​ക്കു​ന്ന​യാ​ളാ​ണ്. ഇ​യാ​ൾ ശ​ല്യം ചെ​യ്യു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചു ര​ണ്ടു​മൂ​ന്ന് ദി​വ​സം മു​ന്പു വീ​ട്ട​മ്മ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഇ​തി​നു മു​ന്പാ​യി ഇ​ക്കാ​ര്യം ചോ​ദ്യം ചെ​യ്ത വീ​ട്ട​മ്മ​യു​ടെ സ​ഹോ​ദ​ര​നെ ഇ​യാ​ൾ കൈ​യേ​റ്റം ചെ​യ്തെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​യ​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് വീ​ട്ട​മ്മ പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​മു​ണ്ട്.

എ​ന്നാ​ൽ സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണോ ആ​ത്മ​ഹ​ത്യ​യാ​ണോ എ​ന്ന​തി​നെ​ക്കു​റി​ച്ചു പോ​ലീ​സ് ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന​തി​നാ​ൽ സി​ന്ധു​വി​ൽ നി​ന്നോ മ​ക​നി​ൽ​നി​ന്നോ മൊ​ഴി​യെ​ടു​ക്കാ​ൻ പോ​ലീ​സി​നാ​യ​തു​മി​ല്ല.

അ​തേ​സ​മ​യം, അ​മ്മ പി​ടി​ച്ചു എ​ന്ന അ​വ്യ​ക്ത​മാ​യ മ​ര​ണ​മൊ​ഴി അ​തു​ലി​നെ ചി​കി​ത്സി​ച്ച ഡോ​ക്ട​ർ​ക്കു ല​ഭി​ച്ച​താ​യി സൂ​ച​ന​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.