മു​ല്ല​പ്പെ​രി​യാ​റി​ൽ നാ​ല് ഷ​ട്ട​റു​ക​ൾ അ​ട​ച്ചു
മു​ല്ല​പ്പെ​രി​യാ​റി​ൽ നാ​ല് ഷ​ട്ട​റു​ക​ൾ അ​ട​ച്ചു
Sunday, December 5, 2021 10:39 PM IST
ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​​ർ അ​ണ​ക്കെ​ട്ടി​ലെ സ്പി​ൽ​വേ​യു​ടെ നാ​ല് ഷ​ട്ട​റു​ക​ൾ ത​മി​ഴ്നാ​ട് അ​ട​ച്ചു. അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ന്ന​തോ​ടെ​യാ​ണ് ഷ​ട്ട​റു​ക​ൾ അ​ട​ച്ച​ത്. നി​ല​വി​ൽ അ​ഞ്ച് ഷ​ട്ട​റു​ക​ൾ 60 സെ​ന്‍റി​മീ​റ്റ​ർ വീ​തം തു​റ​ന്നി​ട്ടു​ണ്ട്. ഇ​തി​ലൂ​ടെ സെ​ക്ക​ന്‍റി​ൽ 3960 ഘ​ട​യ​ടി വെ​ള്ളം പു​റ​ത്തേ​യ്ക്ക് ഒ​ഴു​ക്കു​ന്നു​ണ്ട്.

8.30നാ​ണ് ഷ​ട്ട​റു​ക​ൾ അ​ട​ച്ച​ത്. വൈ​കു​ന്നേ​രം ഒ​ൻ​പ​ത് ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി 7,300 ഘ​ന​യ​ടി വെ​ള്ള​മാ​ണ് പു​റ​ത്തേ​ക്കൊ​ഴു​ക്കി​യ​ത്. വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ലാ​ണ് ത​മി​ഴ്നാ​ട് ഷ​ട്ട​റു​ക​ൾ തു​റ​ന്നു തു​ട​ങ്ങി​യ​ത്.

പെ​രി​യാ​ർ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്ന് ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.